jump to navigation

ബ്ലോ‍ഗ്ഗാഭിമാനിയുടെ ചിതയില്‍ നിന്നും ഒരു കാലന്‍ കോഴിയെപ്പോലെ ചിറകടിച്ചുയരുന്നു!!…. നവംബര്‍ 26, 2008

Posted by movarma in Uncategorized.
Tags:
trackback

എന്റെ പ്രിയപ്പെട്ട (ചാള മണക്കുന്ന) ബൂലോഗരേ (ചാള മണക്കാത്ത) ബൂലോഗരേ (എനിക്കങ്ങ്യന്യെ വിവേചനമോ ഗോരോചനമോ ഒന്നും ഇല്ല്യ..സത്യായിട്ടും. എന്നാലും ഇതല്ലേ ഇപ്ലത്തെ ഒരു ട്രെന്റ്)
മഞ്ഞ ഒതളങ്ങ വര്‍മ്മ എന്ന പേരില്‍ കമന്റെഴുതി തുടങ്ങിയ ഈ “ബൂലോഗ വര്‍മ്മ“ ഇതാ മഞ്ഞ ഒതളങ്ങ്യാ റ്റൈംസ് എന്ന അന്തിപ്പത്രവുമായി നിങ്ങളുടെ മുന്‍പില്‍ ഒരു ഫുള്‍ടൈം ബ്ലോഗറായി അവതരിക്കുകയാണ്.
ഉദ്ദേശം അഞ്ചാറെണ്ണം ഉണ്ട്.
1. കുസൃതിപ്പിള്ളേര്‍ മഞ്ഞ ഒതളങ്ങ വര്‍മ്മ എന്ന എന്റെ പേര്‍ എടുത്ത് ധരിച്ച് ഇഷ്ടമുള്ള തെറികള്‍ ഇഷ്ടമില്ലാത്തവരുടെ ബ്ലോഗില്‍ പോയി ചാമ്പാന്‍ തുടങ്ങിയിരിക്കുന്നു. ക്ഷീണം നോമിനാണ്. ഏഭ്യന്മാര്‍. കൊച്ചുകുട്ടികള്‍ കുറ്റം ചെയ്താല്‍ കോലുമിട്ടായ് ഡായ് ഡായ്  എന്ന സംസ്കാരമൊക്കെ പഴയതായിരിക്കുന്നു..ഇപ്പോള്‍ ഈ അനോണികള്‍ക്ക് ഒരു മയവുമില്ല. രക്ഷ വേണങ്കില്‍ ഓട്വ തന്നെ.
2. ബൂലോഗം കൂടുതല്‍ ഉത്സുകവും കുത്സിതവുമായി ഈയിടെ കാണപ്പെടുന്നു. ഒരു അന്തിപ്പത്രത്തിന്റെ സ്കോപ്പ് അപാരമാണെന്ന് പ‍ണ്ടത്തെ ബ്ലോഗാഭിമാനി ഉടമ ബസ് സ്റ്റാന്റില്‍ വെച്ച് എന്നെക്കണ്ടപ്പോള്‍ സൂചിപ്പിക്കുകയുണ്ടായി.
(ഞാന്‍ ബസ്സിലും അദ്ദേഹം ഇപ്പോഴത്തെ സ്ഥാപനമായ ബീര്‍ബല്‍ ബുക്സ് പുറത്തിറക്കിയ “ചാളയും കേരള സംസ്കാരവും ആസ്ട്രിയന്‍ പോസ്റ്റ് മോഡേണിസ്റ്റിക് കലയും“ എന്ന പുസ്തകത്തിന്റെ വില്‍പ്പനയിലും ആയിരുന്നു). അദ്ദേഹം പാപ്പര്‍ സൂട്ട് ആയതിനാല്‍ എന്നോട് ഈ പത്രം തുടങ്ങാന്‍ അപേക്ഷിക്കുകയായിരുന്നു. മുപ്പത്തിമുക്കോടി ഷെയറുകളുമായി തുടങ്ങുന്ന ഈ സ്ഥാപനത്തില്‍, അഞ്ച് ഷെയര്‍ ആദ്ദേഹത്തിനുള്ളതാണ്. സ്മരണ വേണം, സ്മരണ.
3. മഞ്ഞ ഒതളങ്ങയുടെ ഐ പി പിടിക്കാന്‍ സാധ്യത കൂടി വരുന്നതായി കാണപ്പെടുന്നു. അനോണിമാഷ് പോലെയുള്ള അനോണിസംസ്കാരത്തിന്റെ കടക്കല്ലുകളായവരുടെ ബ്ലോഗില്‍ പോയി കമന്റിടുന്നത് പോലെ സുരക്ഷിതമല്ല, ഐ പി കൊണ്ട് ജീവിക്കുന്നവരുടെ മിത്രങ്ങളുടെ ബ്ലോഗ്ഗുകളില്‍ കമന്റിടുന്നത്. എന്റെ ചാരിത്രത്തിന് അവിടെ എന്താ ഗ്യാരന്റി? അതിനാല്‍ സുരക്ഷിതമായ ഒരു അന്‍ഞ്ച് സെന്റ് സ്ഥലം ഇവിടെ കെട്ടിപ്പൊക്കുന്നതാണ് നല്ലതെന്ന് തോന്നി. പണ്ടു ബൂലോഗത്തില്‍ വ്യാപകമായിരുന്ന ഐ.പി സി ഐ ഡി പരിപ്പാടികളെ തുരത്തിയതിന്റെ പാട് ബൂലോഗര്‍ക്കറിയാം. ഇനിയും അതിന് ഒരു കാരണമാകാന്‍ ഒതളങ്ങ്യാ തറവാടില്‍ നിന്ന് ആര്‍ക്കും അശേഷം താല്‍‌പ്പര്യല്ല്യ. കശ്‌മലന്മാര്‍. (എന്നു വെച്ച് എന്റെ പേരും നാളും ജാതകവും അറിയാവുന്ന പലരും ബൂലോഗത്തിലുണ്ടെന്ന് നിക്കറ്യാം..അവരോട്, സൈലന്‍സ് ഈ ഗോള്‍ഡന്‍ എന്നു കേട്ടിട്ടില്ല്യേ? ഇല്ലെങ്കി ഇപ്പോള്‍ കേള്‍ക്കൂ പ്ലീസ്)

4. വെറുതേ റ്റൈം പാസ്സ്. ങാ. എനിക്കും വേണ്ടേ ഈ മാന്ദ്യത്തിനിടയില്‍ ഒരു പാസ്റ്റ് റ്റൈം.

5.ഇനി മഞ്ഞ ഒതളങ്ങ ആരുടേം ബ്ലോഗില്‍ അങ്ങട് പോയി കമന്റില്ല. ഇവിടെ കമന്റും.കമന്റുകള്‍ ഉപ്പിലിട്ടു വയ്കുന്നതിന്റെ ഉപജ്ഞാതാവായ ശ്രീ ചിത്രകാരന്‍ വാരസ്യാരുടെ കൃഷ്ണശിലയില്‍ കൊത്തിയ ശില്പത്തിനു മുന്‍പില്‍ നിന്ന് ഒരു പിടി പൂണൂലുകള്‍ ‍ അര്‍പ്പിച്ച് തെറിയൊച്ഛാരണങ്ങള്‍ ഒരുവിട്ട് സം‌പ്രീതി നേടി ഈ ഭക്തന്‍ തുടങ്ങുകയാണ്. പക്ഷേ ഉപ്പിലിട്ടു വയ്കുന്നതിനു പകരം ഉണക്കച്ചാള ഉപ്പു തേച്ച് വെയിലത്തുണക്കി സൂക്ഷിക്കുന്നത് പോലെ, കമന്റുകള്‍ ഉണക്കിയാവും ഇവിടെ സൂക്ഷിക്കുക.ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാവൂന്നതാണ്.

ഉദ്ദേശ്യങ്ങള്‍ ഉദ്ദേശം അഞ്ചായില്ലേ? ഇത്രേം മതി. പോരേ?

എല്ലാ അനോണികള്‍ക്കും സനോണികള്‍ക്കും സയനോരകള്‍ക്കും സ്വാഗതം.
തെറിവിളി പാടില്ല.
കൈയ്യും തലയും കമന്റിലിടരുത്.
മറുപടി ചോദിച്ചു വാങ്ങുക.

ചാള ഈ സ്ഥാപനത്തിന്റെ (ഇപ്പോഴത്തെ) ഐശ്വര്യം.

Advertisements

അഭിപ്രായങ്ങള്‍»

1. ഉമേഷ്:Umesh - ഡിസംബര്‍ 11, 2008

അപ്പോ നീയായിരുന്നോ ഒതളങ്ങേ ബ്ലോഗഭിമാനിയും?

2. മാരീചന്‍ - ഡിസംബര്‍ 11, 2008

മ ഒ വ. യുടെ ബ്ലോഗില്‍ ചാളയുടെ ഉളുമ്പു നാറ്റമോ, പൊരിച്ച ചൂരക്കഷണത്തിന്റെ മാദക ഗന്ധമോ ഇല്ലാത്ത ആദ്യ കമന്റ് പൂശാന്‍ അവസരമുണ്ടാക്കിത്തന്ന ഗളരി പരമ്പര ദൈവങ്ങളേ.. നിങ്ങള്‍ക്കിതാ ഒരു കഷണം ചുട്ട ചാള… ന്നാ പ്പിന്നെ അങ്ങ്ട് തൊടങ്ങ്വല്ലേ..

ഈയിടെയായി മ്മളെയും അപരാസുരന്മാര്‍ സ്വൈര്യം കെടുത്തുന്നുണ്ട്. അങ്ങട് പോയുളള കമന്റടി നിര്‍ത്ത്യാലോന്ന് ശങ്ക്യയില്യാതില്ല..

3. തറവാടി - ഡിസംബര്‍ 11, 2008

സര്‍‌വ്വ ഭാവുകങ്ങളും നേരുന്നു.

4. pachalam - ഡിസംബര്‍ 11, 2008

all the best!

5. സിജു - ഡിസംബര്‍ 12, 2008

ഇതു ഒറിജനലോ ഡ്യൂപ്ലിക്കേറ്റോ..

6. agrajan - ഡിസംബര്‍ 13, 2008

ഒരു ‘കാലന്‍’ കോഴിയെപ്പോലെ ചിറകടിച്ചുയരുന്നു!!….

🙂

7. agrajan - ഡിസംബര്‍ 14, 2008

എനിക്കിത്രേം ഐശ്വര്യംണ്ടെന്ന് ഞാന് നിരീച്ചില്ല 😉

8. ഇടിവാള്‍ - ഡിസംബര്‍ 28, 2008

ഡോ.. ഇമ്മളെപ്പഴേ ബെസ്റ്റാന്റീ വെച്ചു കണ്ടേ???

ഏതു സ്റ്റാന്ദിലു? 😉

9. ഇടിവാള്‍ - ഡിസംബര്‍ 28, 2008

ഉം..ഉം..
ഇപ്പ ഒരു ഊഹം കിട്ടി 😉

എന്റെ അഞ്ച് ഷെയറു പെട്ടെന്ന് തന്നെ ഈമെയിലായി അയച്ചു തരിക.. ഇതും കൂട്ടുക്രിഷി ആണോ വര്‍മ്മേ? 😉


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: